ജബലുനൂരില്‍ 'ഫാമിലി കൌണ്‍സിലിങ് സെന്റ്‌ര്‍' ആരംഭിക്കുന്നു
|
മനാമ: കഴിഞ്ഞ പത്തു വര്‍ഷത്തോളമായി കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ജബലുന്നൂര്‍ ഇസ്ലാമിക് കോപ്ലക്‌സിന്റെ പ്രചരണവുമായി സ്ഥാപന ഭാരവാഹികള്‍ ബഹ്‌റൈനിലെത്തി.
സുന്നിമഹല്ല് ഫെഡറേഷന്റെ കീഴില്‍ പേരാമ്പ്ര മേഖലയിലെ 12 പഞ്ചായത്തുകളിലെ 90 മഹല്ലുകളുടെ സംയുക്ത സംരംഭമായി ആരംഭിച്ച ജബലുന്നൂര്‍ എന്ന വിദ്യാഭ്യാസ സമുച്ചയത്തില്‍ ഇതര മത സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ആണ്‍കുട്ടികള്‍ക്കു പുറമെ പെണ്‍ കുട്ടികള്‍ക്കു കൂടി മത വിദ്യാഭ്യാസം ലഭ്യമാകുന്നുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്ഥാപന സമുച്ചയം-മാപ്പ് |
സദാചാര നിഷ്‌ടയുള്ള സമൂഹത്തെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മോറല്‍ വിദ്യഭ്യാസത്തോടൊപ്പം ഫാമിലി മാനേജ്‌മെന്റ് കോഴ്സ്, ഫങ്‌ഷണല്‍ അറബിക് കോഴ്സ്, സ്‌പോക്കണ്‍ ക്ലാസ്സുകള്‍, ജോബ് ഓറിയന്റഡ് കോഴ്സ്, തുടങ്ങി ഹ്രസ്വകാല കോഴ്സുകള്‍ ജബലുനൂരില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സമ്മര്‍ ക്ലാസ്സുകള്‍, ഫാമിലി കൌണ്‍സിലിങ് ക്ലാസ്സുകള്‍, എന്നിവ വ്യത്യസ്‌ത ഏരിയകളിലായി സ്ഥാപനത്തിന്റെ മേല്‍ നോട്ടത്തില്‍ നടന്നുവരുന്നുമുണ്ട്.
കേവലം ഒരു വിദ്യഭ്യാസ സമുച്ചയമെന്നതിലുപരി നാടിന്റെ സ്‌പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു സാംസ്‌കാരിക കേന്ദ്രമായി ജബലുന്നൂറിനെ മാറ്റുക എന്നതാണ് ഭാരവാഹികളുടെ ഉദ്ധേശം.
ഇതിന്റെ ഭാഗമായി കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക തര്‍ക്കങ്ങളും വിദ്യാര്‍ത്ഥികളുടെ ഗൈഡന്‍സുമുള്‍പ്പെടുന്ന ജനകീയമായ പദ്ധതിക്കും മഹല്ലുകള്‍ കേന്ദ്രീകരിച്ച് ജബലുനൂര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനു പുറമെ പ്രൊഫഷണലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഫാമിലി കൌണ്‍സിലിങ് സെന്റ്‌ര്‍ താമസിയാതെ ജബലുനൂരില്‍ ആരംഭിക്കാനിരിക്കുകയാണ്.
നേരത്തെ സ്ഥാപനത്തിന് സ്വന്തമായി ഭൂമി ലഭിച്ചപ്പോള്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ സ്ഥാപന ഭാരവാഹികള്‍ ബഹ്‌റൈനിലെത്തിയിരുന്നു. ഇപ്പോള്‍ സ്ഥാപനത്തില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനിവാര്യമായ ഒരു ഹോസ്റ്റല്‍ നിര്‍മ്മാണമാണ് സ്ഥാപനത്തിനു മുമ്പിലുള്ള മുഖ്യ കടമ്പ. മൂന്നു കോടി ഇന്ത്യന്‍ രൂപയാണിതിന് ചിലവ് പ്രതീക്ഷിക്കുന്നത്. സ്ഥാപനത്തിന് സ്വന്തമായി വരുമാനം എന്ന ലക്ഷ്യത്തോടെ ഒരു ഓഡിറ്റോറിയ നിര്‍മ്മാണത്തിനും ഇതിനകം തുടക്കം കുറി കുറിച്ചിട്ടുണ്ട്
സ്വദേശത്തും വിദേശത്തുമുള്ള ഉദാരമതികളുടെ സഹായം കൊണ്ടു മാത്രമാണ് സ്ഥാപനം മുന്നോട്ടു പോകുന്നതെന്നും പേരാമ്പ്ര മേഖലയില്‍ അനിവാര്യമായ വൈജ്ഞാനിക വിപ്ലവത്തിന് നാട്ടുകാര്‍ക്കൊപ്പം പ്രവാസികളുടെയും സഹായ സഹകരണങ്ങള്‍ അനിവാര്യമായിരി ക്കുകയാണെന്നും സഹായിക്കാനുദ്ധേശിക്കുന്നവര്‍ 00973-- 33257944 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
മനാമ യതീം സെന്ററിലെ അല്‍ ഉസ്‌റയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സ്ഥാപനത്തിന്റെ മുഖ്യ കാര്യദര്‍ശിയായ റഫീഖ് സകരിയ്യ ഫൈസിക്ക് പുറമെ ജബലുനൂര്‍ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ പ്രസി. അബ്‌ദുറഹ് മാന്‍ ഹാജി, ജന.സെക്ര. ഒ.പി. ഹനീഫ, സെക്ര റഷീദ് പേരാമ്പ്ര, ട്രഷറര്‍ അഷ്‌റഫ് മായഞ്ചേരി, ആലിയാ ഹമീദ് ഹാജി, മുഹ് യുദ്ധീന്‍ പേരാമ്പ്ര, അശ്‌റഫ് കാട്ടില്‍ പീടിക, ഫൈസല്‍ വില്ല്യാപ്പള്ളി എന്നിവരും പങ്കെടുത്തു.