ആത്മീയതക്കും ആദര്‍ശത്തിനും ഒന്നാം സ്ഥാനം നല്‍കണം-SYS വാദീ ത്വൈബ സംഗമം

മലപ്പുറം: ആത്മീയക്കും ആദര്‍ശത്തിനും ഒന്നാം സ്ഥാനം നല്‍കാനും ഭൗതിക താല്‍പര്യങ്ങള്‍ വെടിയാനും തയ്യാറുള്ള സമൂഹത്തെയാണ് നവ ലോകം പ്രതീക്ഷിക്കുന്നതെന്നും ഭൗതിക താല്‍പര്യത്തിന് ആത്മീയതയെ ചൂഷണം ചെയ്യുന്നവരില്‍ നിന്ന് വളര്‍ന്ന് വരുന്ന തലമുറയെ രക്ഷിക്കണമെന്നും എസ്.വൈ.എസ് വാദീ ത്വൈബ സംഗമം അഭിപ്രായപ്പെട്ടു. സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചായത്തു തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട വാദീ തൈ്വബ അംഗങ്ങളുടെ മണ്ഡലം സംഗമം ഹസന്‍ സഖാഫി പൂക്കോട്ടൂരിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഇ അലവി ഫൈസി കൊളപ്പറമ്പ് ഉദ്ഘാടനം ചെയ്തു. 
ഡോ സുബൈര്‍ ഹുദവി ചേകനൂര്‍, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ ഫൈസി വടക്കുമുറി ക്ലാസെടുത്തു. സി യൂസുഫ് ഫൈസി, പി ഹൈദ്രൂസ് ഹാജി, മുഹമ്മദലി ദാരിമി കരേക്കാട്, ഇ.പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പി.കെ ലത്തീഫ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പരമ്പ് പ്രസംഗിച്ചു. 
സയ്യിദ് ഇമ്പിച്ച് കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. വഴിക്കടവ് പഞ്ചായത്ത് സംഗമം കെ.കെ അമാനുല്ല ദാരിമി ഉദ്ഘാടനം ചെയ്തു. പി.പി മുഹമ്മദ് ദാരിമി അദ്ധ്യക്ഷത വഹിച്ചു. എടക്കര പഞ്ചായത്ത് സംഗമം പായംപാടത്ത് എ.പി യഅ്ഖൂബ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സലീം എടക്കര, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി വിഷയമവതരിപ്പിച്ചു. പി യൂനുസ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. ചുങ്കത്തറ പഞ്ചായത്ത് സംഗമം പി.കെ ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുത്തേടം പഞ്ചായത്ത് സംഗമം എ.കെ അസീസ് മുസ്‌ലിയാര്‍ മുത്തേടം ഉദ്ഘാടനം ചെയ്തു.