ദുബൈ സുന്നി സെന്റ്രും ദുബൈ എസ്.കെ.എസ്.എസ്.എഫും അനുശോചിച്ചു

ദുബൈ: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മറ്റി ട്രഷററും പ്രമുഖ പണ്‌ഢിതനുമായിരുന്ന ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്ലിയാരുടെ വിയോഗത്തില്‍ ദുബൈ സുന്നി സെന്റ്രും ദുബൈ എസ്.കെ.എസ്.എസ്.എഫും അനുശോചിച്ചു. സുന്നി സെന്റിന്റെ കീഴില്‍ മയ്യിത്ത് നിസ്ക്കാരവും ദുആ മജ്ലിസും ദേര അല്‍ ഖുറൈര്‍ മസ്ജിദില്‍ വെച്ച്നടന്നു.