കൊടുവള്ളി മണ്ഡലം സമസ്ത സമ്മേളനം; ഫണ്ട് ഉദ്ഘാടനം ചെയ്തു

ധാര്‍മിക മുന്നേറ്റത്തിന് സമസ്ത അനിവാര്യം -അബാസലി തങ്ങള്‍
കൊടുവള്ളി: സമൂഹത്തിന്റെ ധാര്‍മിക മുന്നേറ്റത്തിന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ വളര്‍ച്ച അനിവാര്യമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഫിബ്രവരിയില്‍ കൊടുവള്ളി വാദി മുഖദ്ദസില്‍ നടക്കുന്ന കൊടുവള്ളി മണ്ഡലം സമസ്ത സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, സി.എം.കെ. തങ്ങള്‍, അബ്ദുള്ള മുസ്‌ല്യാര്‍, അബ്ദുല്‍ ബാരി ബാഖവി, ചെറിയ മുഹമ്മദ് ഫൈസി, അബ്ദുല്‍ മജീദ് ദാരിമി, യൂസുഫ് മുസ്‌ല്യാര്‍, കാരാട്ട് റസാഖ്, അബൂബക്കര്‍ മൗലവി, എന്‍.പി. മുഹമ്മദ് ഹാജി, നാസര്‍ ഓമശ്ശേരി, നാസര്‍ കരീറ്റിപറമ്പ്, ബഷീര്‍ ഹാജി കരീറ്റിപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.