സമസ്ത ആദര്‍ശ സമ്മേളനം; ബഹ്‌റൈൻ സമസ്തയില്‍ തല്‍സമയ സംപ്രേഷണ സൗകര്യമൊരുക്കി

മനാമ : ഇന്ന് (30 ശനി) കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ആദര്‍ശ വിശദീകരണ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം വൈകിട്ട് 4 മണിമുതല്‍ മനാമ സമസ്താലയത്തില്‍ ഉണ്ടായിരിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫീസില്‍ നിന്നറിയിച്ചു. വ്യാജ കേശവിവാദത്തിന്റെ പേരില്‍ സത്യം മനസ്സിലാക്കി കാന്തപുരം ഗ്രൂപ്പ് വിട്ട പ്രമുഖര്‍ പങ്കെടുന്ന ചടങ്ങ് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കവ്, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണംപിളളി മുഹമ്മദ് ഫൈസി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ , തുടങ്ങിയവര്‍ പ്രസംഗിക്കും. 
ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയുടെ തല്‍സമയ സംപ്രേഷണം മനാമ സമസ്ത ഓഫീസ് ഹാളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ www.kicrlive.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ എന്നിവ മുഖേനയും ലോകത്തെവിടെ നിന്നും പരിപാടി തല്‍സമയം വീക്ഷിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 00973 33413570, 33842672.
- Samastha Bahrain