മണ്ണാര്‍ക്കാട് സംഭവം; കുഴപ്പമുണ്ടാ കുന്നത്‌ കാന്തപുരം വിഭാഗം തന്നെ: സമസ്‌ത ലീഗല്‍ സെല്‍

സമസ്‌തയുടെ സ്ഥാപനങ്ങള്‍ കയ്യേറുന്ന സമീപനം കാന്തപുരം വിഭാഗം അവസാനിപ്പിക്കണം 
കോഴിക്കോട്‌: മണ്ണാര്‍ക്കാട്‌ നടന്ന ഇരട്ട കൊലപാതകം അപലപനീയമാണെ ന്നും എന്നാല്‍ ഇതിന്റെ മറവില്‍ സമസ്‌തയെ അധിക്ഷേപികുന്ന കാന്തപുരത്തിന്റെ നിലപാട്‌ പ്രതിഷേധാര്‍ഹമാണെന്നും സമസ്‌ത ലീഗല്‍ സെല്‍ സംസ്ഥാനകമ്മിറ്റി അഭിപ്രായപെട്ടു. 
1989 മുതല്‍ കാന്തപുരത്തിന്റെ നേത്രത്വത്തില്‍ കേരളത്തിലെ വിവിധ മഹല്ലുകളില്‍ ആസൂത്രിതമായി കുഴപ്പമുണ്ടാക്കി കൊണ്ടിരിക്കുകയാണ്‌. ശാന്തമായ ഇസ്ലാമിക പ്രവര്‍ത്തനം നടത്തുന്ന ഗ്രാമങ്ങളില്‍ പോലും പരസ്‌പര വൈര്യവും ശത്രുതയും ഉണ്ടാക്കിയതിലെ മുഖ്യ കാരണക്കാര്‍ കാന്തപുരം വിഭാഗക്കാരാണ്‌. സമസ്‌ത എന്നും സൌഹ്യദവും ശാന്തിയുമാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. സമസ്‌തയുടെ ഉടമസ്‌തതയിലുള്ളതും സമസ്‌തയുടെ പേരില്‍ വഖ്‌ഫ്‌ ചെയ്യപ്പെട്ടതുമായ സ്ഥാപനങ്ങള്‍ കയ്യേറുന്ന സമീപനം കാന്തപുരം വിഭാഗം അവസാനിപിക്കാന്‍ തയ്യാറവണം.
മണ്ണാര്‍ക്കാട്ടെ അനിഷ്‌ട സംഭവത്തില്‍ സമസ്‌തക്ക്‌ യാതൊരു പങ്കുമില്ല കുടുംബ ശത്രുതയും മുന്‍ വൈര്യാഗ്യവുമാണ്‌ ഈ കൊലപാതകത്തിന്റെ കാരണം സ്വന്തം പ്രസ്ഥാനത്തിനകത്തെ ഗ്രൂപ്പ്‌ പ്രശ്‌നവും കേശവിവാദവും മറച്ചുവെക്കാന്‍ വേണ്ടണ്‍ിയുള്ള ശ്രമമാണ്‌ സമസ്‌തക്കെതിരെയുള്ള കാന്തപുരം വിഭാഗത്തിന്റെ ആരോപണത്തിനു പിന്നിലുള്ളള്ളത്‌ യോഗം ആരോപിച്ചു. 
ചെയര്‍മാന്‍ ഹാജി കെ മമ്മദ്‌ ഫൈസി അദ്ധ്യക്ഷത വഹിച്ചു.   ലിയാഖത്തലി ഖാന്‍ പാലക്കാട്‌, ഹാരിസ്‌ ബാഖവി കംബ്ലക്കാട്‌, മുസ്‌തഫ മുണ്ടുപാറ, ഉമര്‍ ഫൈസി മുക്കം,  എസ്‌ കെ ഹംസ ഹാജി ,എ കെ അബ്ദുല്‍ ബഖവി, എംപി ജാഫര്‍, കാഞ്ഞങ്ങാട്‌ ,കെ ടി കുഞ്ഞി മോന്‍ ഹാജി, ടി ആലി ബാവ, പാലത്താഴി മൊയ്‌തു ഹാജി, പി എ ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.