എസ്.വൈ.എസ്.60-ാം വാര്‍ഷികം; SKSSF കുമ്പഡാജ ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ നടത്തി

കുമ്പഡാജ: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്.കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ഹനീഫ് അസ്ഹരി മുക്കൂര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ ബെളിഞ്ചം സ്വാഗതം പറഞ്ഞു
റസാഖ് അര്‍ഷദി കുമ്പഡാജ,ഇബ്രാഹിം ഹുദവി കര്‍ക്കടഗോളി,ലത്തീഫ് മാര്‍പ്പിനട്ക്ക,അലി മൗലവി മുക്കൂര്‍,ബഷീര്‍ മൗലവി കുമ്പഡാജ,ലത്തീഫ് അന്നടുക്ക,ജി.ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്,അബ്ദുല്‍ ഖാദര്‍ കുമ്പഡാജ,അന്‍വര്‍ തുപ്പക്കല്‍,ജാബിര്‍ അന്നടുക്ക,ബി.എം.അഷ്‌റഫ്,അബ്ദുല്ല ഗോളിക്കട്ട,അബ്ദുല്‍ ഖാദര്‍ മൗലവി മുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.