കൊടുവള്ളി: എളേറ്റില്‍ ഇസ്ലാമിക് സെന്റര്‍ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 9, 10, 11 തിയ്യതികളില്‍ എളേറ്റില്‍ വട്ടോളിയില്‍ നടക്കും. സമ്മേളന സ്വാഗതസംഘം ഓഫീസ് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. എം.എ. ഗഫൂര്‍, കെ.കെ. ഇബ്രാഹിം മുസ്ല്യാര്‍, മായിന്‍ മുസ്ല്യാര്‍, ബഷീര്‍ ദാരിമി, ഷുഹൈബ് ഫൈസി, സമദ് വട്ടോളി, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, അഷ്റഫ് മൂത്തേടത്ത്, എന്‍.സി. ഉസ്സയിന്, കെ.കെ.എ. ജബ്ബാര്‍, പി.സി. അബ്ദുറഹിമാന് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ബുസ്താനി സ്വാഗതവും കെ.കെ. നാസര്‍ ഹാജി നന്ദിയും പറഞ്ഞു.