റിയാദ്: വിനയത്തിന്‍െറ പണ്ഡിത രുപമായിരുന്നു ശൈഖുനാ പാറന്നൂര്‍ ഇബ്രാഹീം കുട്ടി മുസ്‌ലിയാരെന്നും തനിക്ക് തരുന്നതിലേറെ ആദരവ് തിരിച്ചു കൊടുക്കാന്‍ ശ്രമിച്ച ഉസ്‌താദ് പണ്ഡിതരിലെ വേറിട്ട വെക്‌ത്വമായിരുന്നു വെന്നും നേതാക്കള്‍ അനുയായികളില്‍നിന്നകലുന്ന വര്‍ത്തമാനത്തില്‍ ഉസ്‌താദിനെ അനുഗമിക്കാന്‍ പണ്ഡിതര്‍ തയ്യാറാകണമെന്നും സമസ്‌ത കേരള ഇസ്‌ലാമിക് സെന്‍റര്‍ സൌദി നാഷണല്‍ കമ്മിററി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സൌദിയിലെ എല്ലാ എസ് കെ സി സെന്‍ററുകളിലും വ്യാഴം വെളളി ദിവസങ്ങളിലായി മയ്യിത്ത് നിസ്‌ക്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടക്കുമെന്ന് എസ് കെ സി സൌദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ,അലവിക്കുട്ടി ഒളവട്ടൂര്‍, ടി എച്ച് ദാരിമി, അബ്‌ദുറഹ്‌മാന്‍ മൌലവി ഓമാനൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.