മനാമ : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മറ്റി ട്രഷററും പ്രമുഖ പണ്‌ഢിതനുമായിരുന്ന ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്ലിയാരുടെ വിയോഗത്തില്‍ ബഹ്‌റൈന്‍ സമസ്‌ത നേതാക്കള്‍ അനുശോചിച്ചു.
സമസ്‌ത കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ ഇന്ന് രാത്രി മനാമ ഗോള്‍ഡ്‌സിറ്റിക്കു സമീപമുള്ള മസ്‌ജിദ് അബൂസുര്‍റയില്‍ വെച്ച് ശൈഖുനാ നെല്ലായ ഉസ്‌താദിന്റെ നേതൃത്വത്തിലുള്ള മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.