കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നവംബര്‍ - ഡിസംബര്‍ ദൈ്വമാസ ട്രൈനിങ്ങ് കാമ്പയിന്റെ ഭാഗമായി നടക്കുന്ന മേഖല ട്രൈനിങ്ങ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (വ്യാഴം) തിരൂരങ്ങാടിയിലെ മൂന്നിയൂര്‍ പാറക്കടവില്‍ നടക്കും. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകു: നാല് മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ജന. സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന ക്യാമ്പില്‍ മേഖല കൗണ്‍സിലര്‍മാര്‍ ക്ലസ്റ്റര്‍ ഭാരവാഹികള്‍, ശാഖ പ്രസിഡന്റ്, ജന. സെക്രട്ടറിമാര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും. വ്യക്തിത്വ വികാസം, വിജയമന്ത്രം, സംഘടന പാഠം, ആദര്‍ശ പഠനം, സമകാലികം, നയരൂപീകരണം എന്നീ വിഷയങ്ങളില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സാഹുല്‍ ഹമീദ് മേല്‍മുറി, സാലിം ഫൈസി കുളത്തൂര്‍, അബ്ദുറഹീം ചുഴലി, അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, അഹമ്മദ് വാഫി കക്കാട്, ഡോ. ജാബിര്‍ ഹുദവി നേതൃത്വം നല്‍കും.