“തഖ്‌ദീം1435” ബഹ്‌റൈന്‍ സമസ്‌ത മുഹറം കാമ്പയിന്‍ ഉമ്മുല്‍ ഹസ്സം ഏരിയ സമ്മേളനം നാളെ

മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ മുഹറം ഒന്ന്‌ മുതല്‍ മുപ്പതു വരെ നടത്തി വരുന്ന കാമ്പയിനിന്റെ ഭാഗമായി സമസ്‌ത ഉമ്മുല്‍ ഹസ്സം ഏരിയ നടത്തുന്ന സമ്മേളനം നാളെ (22 -11 - 2013) രാത്രി 7 മണിക്ക്‌ ബാങ്കോക്ക്‌ പാര്‍ട്ടി ഹാളിനു സമീപം സയ്യിദ്‌ ഫഖ്രുദ്ധീന്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. പ്രമുഖ വാഗ്‌മിയും പണ്ഡിതനുമായ അന്‍സാര്‍ അന്‍വരി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. സൂഫി വര്യനും സമസ്‌ത
കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ നെല്ലായ കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാര്‍ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും.