റിയാദ്:നിത്വാഖാത് വിദേശികളില്‍ ബഹുഭൂരിഭാഗത്തിനും നന്മയായിരുന്നുവെന്നും വ്യത്യസ്ത കാരണങ്ങളാല്‍ നാടണയാന്‍ പ്രയാസപ്പെട്ട പലര്‍ക്കും നിയമം അനുഗ്രഹമായെന്നും അനുയോജ്യമായ ജോലികള്‍ കണ്ടെത്താനും ചെയ്യുന്നതൊഴിലുകള്‍ നിയമാനുസൃതമാക്കാനും കൂലി കഫാലത്തുകളില്‍ നിന്നും രക്ഷനേടാനുളള അവസരമായിരുന്നു ഇളവുകാലമെന്നും ഈ നന്മകളെല്ലാം അവഗണിച്ച് കുറവുകള്‍ പര്‍വ്വതീകരിക്കാനാണ് പലരും ശ്രമിച്ചതെന്നും നിത്വാഖാത്:ബാക്കി പത്രം എന്ന വിഷയത്തില്‍ എസ് കെ ഐ സി റിയാദ് സെമിനാര്‍ അഭിപ്രായപ്പെട്ടു.
പ്രവാസം എന്നും പ്രതിസന്ധികള്‍ നിറഞ്ഞതാണെന്നും അവസരങ്ങള്‍ ഭാവിമുന്നില്‍ കണ്ട് ഉപയോഗപ്പെടുത്തണമെന്നും പ്രവാസിക്ക് ഗവര്‍മെന്റ് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും തൊഴിലിനെ കുറിച്ച് വെകത്മായ ധാരണയോടെ വിദേശയാത്രക്ക് തയ്യാറാകാന്‍ ഉണര്‍ത്തലുകള്‍ അനിവര്യമാണെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ശിഹാബ് കൊട്ടുകാട് വിഷയാവതരണം നടത്തി വി കെ മുഹമ്മദ് വേങ്ങാട് ഉല്‍ഘാടനം ചെയ്തു. മുഹമ്മദലി ഹാജി തിരുവേഗപ്പുറ അധ്യക്ഷത വഹിച്ചു മൊയ്തീന്‍ കോയ പെരുമുഖം, ഉബൈദ് എടവണ്ണ, സൈതലവി ഫൈസി പനങ്ങാങ്ങര, മുഹമ്മദ് കോയ തങ്ങള്‍, യു പി മുസ്തഫ, മുസ്തഫ ചീക്കോട്, ഹബീബുളള പട്ടാമ്പി തുടങ്ങിയവര്‍ {പസംഗിച്ചു.. മസ്ഊദ് കൊയ്യോട്, , ആററകോയ തങ്ങള്‍, സി പി നാസര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു അബൂബക്കര്‍ ഫൈസി ചെങ്ങമനാട് മേഡറേററായിരുന്നു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവു റസാഖ് വളകൈ നന്ദിയും പറഞ്ഞു