ഒരു പള്ളിയില്‍ ഒന്നിലധികം ജുമുഅ; 'സംസ്ഥാന'ക്കാരുടെ പ്രസ്താവനകള്‍ കര്‍മ്മ ശാസ്ത്രത്തിന് നിരക്കാത്തതാത്‌

മലപ്പുറം: ഒരു മഹല്ലില്‍ ജുമുഅ നടക്കുന്ന പള്ളിയില്‍ അവിടെ ജുമുഅക്ക് പങ്കെടുക്കുന്നവര്‍ക്ക് സ്ഥലം മതിയാകാതെ വന്നാല്‍ അതെ മഹല്ലില്‍ പല സ്ഥലങ്ങളില്‍ ആവശ്യത്തിന്റെ തോതനുസരിച്ച് ഒരേ സമയത്തും പല സമയത്തായും ജുമുഅ നടത്താവുന്നതാണ്. ഇത് കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ജുമുഅ നടത്തുന്നത് പോലെ ഒരേ പള്ളിയില്‍ തന്നെ തവണകളായി നടത്താമെന്നും പല സ്ഥലങ്ങളിലുള്ള പള്ളികളില്‍ ജുമുഅ നടത്തുന്നതിനെ സംബന്ധിച്ച് ഫുഖഹാക്കള്‍ ചര്‍ച്ച ചെയ്തതിനെ ഒരേ സമയത്തുള്ള ജുമുഅകളെ സംബന്ധിച്ചാണെന്നുള്ള 'സംസ്ഥാന'ക്കാരുടെ പ്രസ്താവനകള്‍ കര്‍മ്മ ശാസ്ത്രത്തിന് നിരക്കാത്തതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഫത്‌വ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സംബന്ധിച്ചു.