ദുബായ് : നവംബര്‍ 19 മുതല്‍ 22 വരെ ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശുചിത്വ- ബോധവല്‍ക്കരണ കാമ്പൈന്‍ (ക്ലീന്‍ അപ്പ് ദി വേള്‍ഡ്-2013) നോടനുബന്ധിച്ചു 22-നു വെള്ളിയാഴ്ച നടക്കുന്ന ശുചീകരണ പ്രോഗ്രാമില്‍ എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചൂറോളം വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കും. ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ കൂടാതെ സുന്നി സെന്റര്‍ മദ്രസ്സ വിദ്യാര്‍ത്ഥികളും സുചീകരണ യഞ്ജത്തില്‍ പങ്കാളികളാവും. ദേര ഹയാത്ത് റീജന്‍സിക്ക് സമീപ്പം രാവിലെ 8.30 മുതല്‍ ആരംഭിക്കുന്ന പരിപാടിക്ക് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്തരും, സുന്നി സെന്റര്‍ അധ്യാപകരും നേത്രത്വം നല്‍ക്കും. ദുബൈ മുന്‍സിപ്പാലിറ്റിയുടെ ക്യാമ്പയിന്‍ ഇന്ന് (19) ന് അല്‍ വര്‍ക്കയില്‍ ഉത്ഘാടനം നിര്‍ വഹിക്കും. എസ്.കെ.എസ്.എസ്.എഫ് കൂടാതെ മറ്റു സംഘടനകള്‍ക്ക് അല്‍ ഖൂസ് ഇന്‍ഡസ്റ്റ്രിയല്‍ ഏരിയയാണ്‍ ഇത്തവണ ലഭിച്ചിരിക്കുന്നത്