റഹ്‌ മാനീസ്‌ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ അനുശോചിച്ചു

മനാമ. പതിറ്റാണ്‌ടുകളോളം തന്റെ മുമ്പില്‍ വിജ്ഞാനത്തിന്റെ മൊഴിമുത്തുകള്‍ തേടിയെത്തിയ ശിഷ്യഗണങ്ങളെ ആത്മീയതുയുടെ ആത്മ നിര്‍വ്യതിയിലേക്ക്‌ സ്‌ഫുടം ചെയ്‌ത്‌ സംസ്‌കരിച്ചെടുത്ത പണ്ഡിത പ്രതിഭ യായ ശൈഖുനാ പാറന്നൂര്‍ ഉസ്‌താദിന്റെ നിര്യാണത്തില്‍ റഹ്‌മാനീസ്‌ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ അനുശോചിച്ചു. 
ബഹു. ഉസ്‌താദിനു വേണ്ടി സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ ഏരിയകള്‍ തോറും നടക്കുന്ന മയ്യിത്ത്‌ നിസ്‌കാരവും പ്രാര്‍ത്ഥനാ സദസ്സുകളും വിജയിപ്പിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.