കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബ മീറ്റ് 21 വ്യാഴം ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍വെച്ച് ചേരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, മംഗലാപുരം, ചിക്ക്മംഗ്ലൂര്‍, കൊടക്, ആന്തമാന്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. യോഗത്തില്‍ റിയാസ് പാപ്ലശ്ശേരി, ബാസിത് ചെമ്പ്ര, മുഹമ്മദ് റാഫി മുണ്ടംപറമ്പ്, ത്വയ്യിബ് കൊയ്‌തേരി, അബ്ദുറഊഫ് ലക്ഷദ്വീപ് സംബന്ധിച്ചു.