ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവ സെന്റര്‍, SKSSF നേതാക്കള്‍ അനുശോചിച്ചു

ഷാര്‍ജ :സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മറ്റി ട്രഷററും പ്രമുഖ പണ്‌ഢിതനുമായിരുന്ന ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്ലിയാരുടെ വിയോഗത്തില്‍ ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവ സെന്റര്‍, SKSSF സംസ്ഥാന കമ്മിറ്റി നേതാക്കള്‍ അനുശോചിച്ചു. 
മഹത്വമാര്‍ന്ന ജീവിതം കൊണ്ട് അറിവിന്‍റെ ലോകത്ത് ഒരു പുരുഷായുസ്സ് മുഴുവന്‍ പകര്‍ന്നു നല്‍കിയ പണ്ഡിത പ്രതിഭയായിരുന്നു ശൈഖുനാ പി.പി ഉസ്താദെന്നു നേതാക്കള്‍ അന്സ്മരിച്ചു. മയ്യിത്ത് നിസ്കാരത്തിനും പ്രാര്‍ത്ഥനക്കും പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്നേത്രത്വം നല്‍കി.