ബാംഗ്ലൂര്‍ : കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല.
ഉത്തരവ് വന്നിട്ട് ഒരാഴ്ചയായിട്ടും ചിക്തസ ലഭ്യമാക്കാത്തതിന് എതിരെ വിചാരണക്കോടതിയെ സമീപിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ പറഞ്ഞു.
ഇതേസമയം, കോടതി ഉത്തരവ് സംബന്ധിച്ച് യാതൊരുവിധ നിര്‍ദേശങ്ങളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് ജയില്‍ അധികൃതകര്‍ പറയുന്നത്.
മദനിയെ വിദഗ്ധ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് സൂപ്രീംകോടതി ഉത്തരവിട്ടത്. ചികിത്സാ ചെലവ്
കര്‍ണാടക സര്‍ക്കാര്‍ വഹിക്കണമെന്നും ചികിത്സക്ക് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.