തലയാട് ടൗണ്‍ SKSSF ദിക്ര്‍ ദുഅ മജ്‌ലിസും മതപ്രഭാഷണവും നടത്തി

താമരശ്ശേരി: നാലുദിവസങ്ങളിലായി നടത്തിയ മതപ്രഭാഷണം സമാപിച്ചു. മുഹമ്മദലി ഫൈസി പൂവാട്ടുപറമ്പ്, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, കുഞ്ഞാലന്‍കുട്ടി ഫൈസി നടമ്മല്‍പൊയില്‍, അഷ്‌റഫ് റഹ്മാനി ദേവര്‍ഷോല എന്നിവര്‍ പ്രഭാഷണം നടത്തി. ദിക്ര്‍ ദുഅ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജുമല്ലുല്ലൈലി നേതൃത്വം നല്‍കി. 
എം.എം. ബഷീര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. പി.എം. ഹനീഫ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. യു.കെ. അഹമ്മദ് ഖാസിയെ ആദരിച്ചു. ടി.കെ. ഹസന്‍ഹാജി, എ.കെ. നാസര്‍, മുഹമ്മദ് ഇക്ബാല്‍ മുസ്‌ല്യാര്‍, ഹാരിസ് മുസ്‌ല്യാര്‍, അബ്ദുള്‍ ജബാര്‍ അന്‍വരി, ഫള്‌ലു റഹ്മാന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.