സമൂഹത്തില്‍ ഭിന്നിപ്പ് വിതച്ചവര്‍ നവോത്ഥാനം അവകാശപ്പെടരുത് - പിണങ്ങോട്
എസ് വൈ എസ് 60 -ാം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പളക്കാട് മേഖലാ സംഘടിപ്പിച്ച ത്വൈബാ സംഗമത്തില്‍ പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. |
കണിയാമ്പറ്റ: കേരളത്തില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ചത് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയാണെന്നും നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെടുന്നവര്‍ തങ്ങള്‍ സമുദായത്തില്‍ ഭിന്നിപ്പിന് വിത്ത് പാകിയ സേവനമല്ലാതെ മറ്റെന്താണ് ചെയ്തതെന്ന് സമൂഹത്തോട് വ്യക്തമാക്കണമെന്നും സമസ്ത മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
സുന്നി യുവജനസംഘം 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി കമ്പളക്കാട് മേഖലാ എസ് വൈ എസ് കണിയാമ്പറ്റയില്‍ നടത്തിയ തൈ്വബാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എ കെ സുലൈമാന്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്
ലയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. എസ് മുഹമ്മദ് ദാരിമി, പി സുബൈര്‍, കെ എം ഫൈസല്‍, കെ ടി ബീരാന്‍, എം കെ കുഞ്ഞമ്മദ്, വി കെ സഈദ് ഫൈസി, ടി എം അബ്ബാസ്, വി പോക്കര്‍ ഹാജി, എം എം മുജീബ് റഹിമാന്‍ പ്രസംഗിച്ചു.
ലയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. എസ് മുഹമ്മദ് ദാരിമി, പി സുബൈര്‍, കെ എം ഫൈസല്‍, കെ ടി ബീരാന്‍, എം കെ കുഞ്ഞമ്മദ്, വി കെ സഈദ് ഫൈസി, ടി എം അബ്ബാസ്, വി പോക്കര്‍ ഹാജി, എം എം മുജീബ് റഹിമാന്‍ പ്രസംഗിച്ചു.
ഇബ്രാഹിം ഫൈസി പേരാല്‍, സി പി ഹാരിസ് ബാഖവി വിഷയങ്ങളവതിരിപ്പിച്ചു. മജ്‌ലിസുന്നീര്‍ ആത്മീയ സദസ്സിന് സയ്യിദ് സാബിത്ത് തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഗഫൂര്‍ റഹ് മാനി സ്വാഗതവും ക്യാമ്പ് അമീര്‍ മുഹമ്മദ്കുട്ടി ഹസനി നന്ദിയും പറഞ്ഞു.