വിദ്യാര്‍ത്ഥി യൂണിയനുകള്‍ സമൂഹനന്മക്കായി നിലകൊള്ളണം - റഷീദലി തങ്ങള്‍.

റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
വെങ്ങപ്പള്ളി: വിദ്യാര്‍ത്ഥി യൂണിയനുകള്‍ പാഠ്യ വിഷയങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പാഠ്യേതര വിഷയങ്ങള്‍ക്കും നല്‍കമെന്നും വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ സേവന ബോധന മേഖലകളിലും പങ്കുവഹിക്കാന്‍ തയ്യാറാകണമെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. 
ആതുര സേവന ജീവ കാരുണ്യ മേഖലകളിലൊക്കെ വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് നിസ്തുലമായ പങ്കുവഹിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ പറഞ്ഞു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ് അസോസിയേഷന്‍ (സിയാസ) ഈ അദ്ധ്യയന വര്‍ഷത്തെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സി പി ഹാരിസ് ബാഖവി അദ്ധ്യത വഹിച്ചു.സയ്യിദ് ശഹീറലി തങ്ങള്‍,ഇബ്രാഹിം ഫൈസി പേരാല്‍,ശിഹാബുദ്ധീന്‍ തങ്ങള്‍ വാഫി, മിഹ്‌റാന്‍ ബാഖവി,മുഹമ്മദ് കുട്ടി ഹൈതമി,ജഅ്ഫര്‍ ഹൈതമി,ഇബ്രാഹിം ഫൈസി ഉഗ്രപുരം ,ഹാമിദ് റഹ്മാനി, അബ്ദുള്ള ബാഖവി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ആറുവാള്‍ സ്വാഗതവും സലാം പുലിക്കാട് നന്ദിയും പറഞ്ഞു.