മേഖല സമ്മേളന സന്ദേശയാത്ര ടി.കെ.സി ഖാദിർ ഹാജി നാഫി അസ് അ ദിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു. |
ത്രിക്കരിപ്പൂർ: സുഹൃദ്ദങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനവും റാലിയും ഇന്ന് (ഞായറാഴ്ച്ച) വൈകുന്നേരം പടന്ന മൂസഹാജി മുക്കിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് പരിപാടിക്ക് തുടക്കം കുറിച്ച് പടന്ന ജമാ അത്തുൽ ഇസ് ലാം പ്രസിഡെന്റ് പതാക ഉയർത്തും നാലു മണിക്ക് നടക്കുന്ന റാലി പടന്ന തെക്കേപ്പുറം ജുമാ മസ് ജിദിൽ നിന്നും ഖബ് ർ സിയാറത്തോടു കൂടി ആരംഭിച്ച് പടന്ന മൂസഹാജി മുക്കിൽ സമാപിക്കും. 5 മണിക്ക് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം മേഖല പ്രസിഡണ്ട് നാഫി അസ് അദിയുടെ അദ്ധ്യക്ഷതയിൽ എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി റശീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്യും.
എസ്.വൈ.എസ് സംസ്ഥാന നേതാവ് നാസിർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും ജാബിർ ഹുദവി ചെമ്മാട് ജിന്നിൽ കുടുങ്ങിയ മുജാഹിദും മുഡിയിൽ പിണഞ്ഞ വിഘടിതരും എന്ന വിഷയത്തിൽ എൽ.സി.ഡി ക്ലിപ്പിംഗ് സഹിതം പ്രഭാഷണം നടത്തും . ജില്ലാ പ്രസിഡണ്ട് താജ്ജുദ്ദീന്‍ ദാരിമി പടന്ന,സുബൈർ ഖാസിമി, സൈദ് ദാരിമി,സംസാരിക്കും.ഡോ. അംബേദ്കർ ഫെല്ലോഷിപ്പ് അവാർഡിനു അർഹനായ എസ്.വൈ.എസ് സംസ്ഥാന അംഗം ടി.കെ.സി അബ്ദുൽ ഖാദിർ ഹാജി അവർക്ക് ഉപഹാരം സമർപ്പിക്കും