ബഹ്‌റൈൻ സമസ്ത ജിദാലി ഏരിയ മുഹറം കാമ്പയിൻ

മനാമ: സമസ്ത കേരള സുന്നി ജമാഅത്ബഹ്‌റൈൻ കമ്മിറ്റി നടത്തുന്ന മുഹറം ക്യാമ്പൈന്റെ ഭാഗമായി സമസ്ത ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏരിയ സമ്മേളനത്തിൽ ജീവിതം വിശുദ്ധിയുടെ വഴിയിൽ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അൻസാർ അൻവരി കൊല്ലം പ്രഭാഷണം നടത്തി. മുഹമ്മദ്‌ മുസ്ലിയാർ എടവണ്ണപ്പറ അധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ മുസ്ലിയാർ കാവന്നൂർ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.എം.പി സൈദലവി മുസ്ലിയാർ,സലിം ഫൈസി,ഹംസ അൻവരി മോളൂർ,അസീസ്‌ മുസ്ലിയാർ കാന്തപുരം, മൂസ മുസ്ലിയാർ വണ്ടൂർ, സമസ്ത കേന്ദ്ര കമ്മിറ്റി ജെനറൽ സെക്രട്ടറി എസ്‌.എം.അബ്ദുൽ വാഹിദ്,ട്രഷറർ വി.കെ.കുഞ്ഞി മുഹമ്മദ്‌ ഹാജി, സെക്രട്ടറിമാരായ ഷറഫുദ്ദീൻ മാരായമംഗലം,ലത്തീഫ് പൂളപ്പോയിൽ എന്നിവരും സമസ്തയുടെ വിവിധ ഏരിയയിൽ നിന്നുള്ള ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളും സംബന്ധിച്ചു. അഷ്‌റഫ്‌ പടപ്പേങ്ങാട്‌, ഫൈസൽ തിരുവള്ളൂർ,ആഷിഫ്‌ നിലമ്പൂർ, ഹമീദ് കൊടശ്ശേരി,എന്നിവര് നേതൃത്വം നല്കി. പി.വി.സി.അബ്ദുറഹിമാൻ സ്വാഗതവും മുഹമ്മദ്‌ വെള്ളൂക്കര നന്ദിയും പറഞു.