SKSSF കുമ്പഡാജ ക്ലസ്റ്റര്‍ ക്യാമ്പ് സമാപിച്ചു; മേഖലാ സമ്മേളനവും റാലിയും നവമ്പര്‍ 8 ന് ബദിയടുക്കയില്‍

കുമ്പഡാജ: സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ സമ്മേളനവും റാലിയും നവമ്പര്‍ 8 ന് ബദിയടുക്കയില്‍ വെച്ച് നടക്കും.പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പ് മാര്‍പ്പിനടുക്കയില്‍ വെച്ച് ക്ലസ്റ്റര്‍ പ്രസിഡണ്ട് മുസ്തഫ ഫൈസി തുപ്പക്കല്ലിന്റെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.സംഘടനാ ശാസ്ത്രവും ഒഫീസ് മാനേജ്‌മെന്റും എന്ന വിഷയം ഓര്‍ഗാനെറ്റ് ജില്ലാ ചെയര്‍മാന്‍ സുബൈര്‍ നിസാമി കളത്തൂര്‍,സമസ്ത പിന്നിട്ട വഴികള്‍ എന്ന വിഷയം ഹാഷിം അരിയില്‍ എന്നിവര്‍ അവതരിപ്പിച്ചു.
ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ ബെളിഞ്ചം സ്വാഗതം പറഞ്ഞു.മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക,ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം,മേഖലാ ബാഹവാഹികളായ റസാഖ് അര്‍ഷദി കുമ്പടഡാജ,ലത്തീഫ് മാര്‍പ്പിനടുക്ക,ബഷീര്‍ മൗലവി കുമ്പഡാജ,മൊയ്തീന്‍ കുഞ്ഞി മൗലവി, ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്,അബ്ദുല്‍ ഖാദര്‍ കുമ്പഡാജ,കുഞ്ഞാമു പൈക്ക,എസ്.മുഹമ്മദ്,മുഹമ്മദ് മാര്‍പ്പിനടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.