കാസര്‍കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗവും കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാ അത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്കുള്ള സ്വീകരണവും 13ന് നടക്കും. രാവിലെ 10ന് ചെര്‍ക്കള സെന്‍ട്രല്‍ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. എന്നിവര്‍ അറിയിച്ചു.