ഷാര്‍ജ ബുക്ക് ഫെയറിന്ന് തുടക്കമായി ; ഗള്‍ഫ് സത്യധാര സ്റ്റാള്‍ ഡോ: എം .കെ മുനീര്‍ ഉദ്ഘാടനം ചെയ്തു

 ഗള്‍ഫ് സത്യധാരയുടെ സ്റ്റാള്‍ ഡോ: എം .കെ മുനീര്‍, ഡി.സി ബുക്ക്  ചെയര്‍മാന്‍  രവി ഡി.സിക്ക് കോപ്പി നല്‍ക്കി ഉദ്ഘാടനം ചെയ്യുന്നു 
ഷര്‍ജ : ലോകോത്തര ബുക്ക് മേളകളില്‍ ഏറ്റവും പ്രസിദ്ധവും ജന ബാഹൂല്യത്താല്‍ ശ്രദ്ധേയവുമായ ഷാര്‍ജ ബുക്ക് ഫെയറിന്ന് ഷര്‍ജാ എക്സ്പോ സെന്ററില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 1100 ഓളം പ്രസാധകരുടെ ബുക്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയില്‍ ഈ വര്‍ഷം ഗള്‍ഫ് മലയാളികളുടെ ഹ്രദയ സ്പര്‍ശിയായ ഗള്‍ഫ് സത്യധാരയും സ്റ്റാളുകള്‍ സജ്ജമാക്കി അണിനിരന്നു. ഗള്‍ഫ് സത്യധാരയുടെ സ്റ്റാള്‍ മുസ്ലിം ലീഗ് സെക്രട്ടറിയും പഞ്ചായത്ത് സമൂഹ്യ നീതി മന്ത്രി ഡോ: എം .കെ മുനീര്‍ സത്യധാരയുടെ നവംബര്‍ ലക്കം മാസിക ഡി.സി ബുക്ക് ചെയര്‍മാന്‍ രവി ഡി.സിക്ക് നല്‍ക്കി നിര്‍ വഹിച്ചു.
ഇസ പുറത്തിറക്കിയ "അള്ളാഹുവിലേക്ക് ഒളിച്ചോടിയ പെണ്‍കുട്ടി - റാഹില " എന്ന ബുക്കാണ് സത്യധാര അവതരിപ്പിക്കുന്ന ഏറ്റവും പ്രധാന ബുക്ക്. ഇസയെ കൂടാതെ ഐ.പി.സി, അസാസ്, നുറുല്‍ ഉലമ തുടങ്ങി സമസ്തയുടെ മുഴുവന്‍ പ്രസധനങ്ങളും സത്യധാര അണിനിരത്തുന്നു