SKSSF ബദിയടുക്ക മേഖല സമ്മേളനവും റാലിയും നവംബര്‍ 8ന്; സന്ദേശയാത്ര നാളെ (വ്യാഴം)

ബദിയടുക്ക: "സുഹൃദ്ദങ്ങളുടെ സമുദ്ധാരണത്തിന്" എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനവും റാലിയും നവംബര്‍ 8ന് വെള്ളിയാഴ്ച്ച വൈകുന്നേരം ബദിയടുക്ക ടൗണില്‍ വെച്ച് നടക്കും. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി സമ്മേളന പ്രചരണ സമിതിയുടെ സന്ദേശയാത്ര നാളെ (വ്യാഴം) രാവിലെ 9 മണിക്ക് പൈക്ക മഖാം സിയാറത്തോടുകൂടി ആരംഭിക്കും പരിപാടിയില്‍ ജില്ലാ ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം, മുനീര്‍ ഫൈസി ഇഡിയടുക്ക, ആലികുഞ്ഞി ദാരിമി, റസാഖ് ദാരിമി, ഹമീദ് അര്‍ഷദി ഉക്കിനടുക്ക, ആദം ദാരമി നാരംപാടി, ഹമീദ് ഹാജി ചര്‍ളടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും സുബൈര്‍ ദാരിമി പൈക്ക ജാഥ നായകനായ സന്ദേശയാത്രയില്‍ മൂസ മൗലവി ഉബ്രംഗള ഉപനായകനും സിദ്ധിഖ് ബെളിഞ്ചം ഡയറക്ട്ടറും, ഹനീഫ് കുംബഡാജെ കോര്‍ഡിനേറ്ററും ആയിരിക്കും. സന്ദേശയാത്ര വൈകുന്നേരം 6 മണിക്ക് നീര്‍ച്ചാലില്‍ സമാപിക്കും.