തിരുവനന്തപുരം: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നടത്തുന്ന മഹല്ല് ശാക്തീകരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 2013 നവംബര്‍ 20ന് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിനകത്തുള്ള ഒളിംപ്യന്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ഭാരവാഹികള്‍ക്കുള്ള ശില്‍പശാല നടക്കും.
മഹല്ല് സംവിധാനങ്ങളുടെ ആധുനിക വല്‍കരണം, ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിംഗ്, വിദ്യഭ്യാസ- ഗൈഡന്‍സ് ക്ലാസുകള്‍, മഹല്ല് സര്‍വ്വേ പ്രൊജക്ടുകള്‍, മൈക്രോഫൈനാന്‍സിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് മഹല്ല് ശാക്തീകരണ പദ്ധതി ആവിശ്കരിച്ചിട്ടുള്ളത്.
പ്രഥമഘട്ടത്തില്‍, തെരഞ്ഞെടുക്കപ്പെടുന്ന 100 മഹല്ല് ജമാഅത്തുകളിലാണ് പദ്ധതി നടപ്പാക്കുക. വിദ്യഭ്യാസം, ദഅ്‌വ, റിലീഫ്, ഇന്‍ഫര്‍മേഷന്‍, തര്‍ക്കപരിഹാരം, സന്നദ്ധ സേവനം തുടങ്ങിയ മഹല്ലുജമാഅത്തുകളുടെ മുഴുവന്‍ ഇടപെടല്‍ മേഖലകളിലും ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കുന്ന തരത്തിലായിരിക്കും പദ്ധതി.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിക്കും