കോഴിക്കോട് : കാപ്പാട് മാസപ്പിറവി കണ്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ചൊവ്വ) മുഹറം ഒന്നായും നവ: 14 വ്യാഴം മുഹറം പത്തായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ഇതടിസ്ഥാനത്തില്‍ കേരളത്തില്‍ താസൂആഅ²്, ആശൂറാഅ²് ദിനങ്ങള്‍ യഥാക്രമം നവം.13,14(ബുധന്‍, വ്യാഴം) ദിവസങ്ങളിലായിരിക്കും.
അതേ സമയം ഗള്‍ഫ് രാഷ്‌ട്രങ്ങളിലും മുഹര്‍റം ആരംഭിക്കുന്നത് ഇന്ന് (ചൊവ്വാഴ്‌ച) മുതലാണെന്ന് സൌദി സുപ്രിം കോടതി പ്രത്യേക വിജ്ഞാപനത്തിലൂടെ അറിയിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ഇന്ന് സൌദിയടക്കമുള്ള ഗള്‍ഫ് രാഷ്‌ട്രങ്ങളിലെ കലണ്ടറുകളില്‍ മുഹര്‍റം 2 ആണ്. എന്നാല്‍ സൌദിയിലെവിടെയും ഞായറാഴ്‌ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി ഇന്ന് (5–5–2013, ചൊവ്വാഴ്‌ച) മുഹര്‍റം 1 (1435 മുഹറം 1) ആയി കണക്കാക്കണമെന്ന് അറിയിക്കുകയായിരുന്നു. വിശദാംശങ്ങള്‍ക്ക് സൌദി സുപ്രിം കോടതി അറിയിപ്പ് പ്രസിദ്ധീകരിച്ച അല്‍ റിയാദ് പത്രത്തിന്റെ വെബ് സൈറ്റ് റിപ്പോര്ട്ട് കാണുക.
'അല്‍ റിയാദ്' വെബ് സൈറ്റ് റിപ്പോര്ട്ട് |