ഓര്‍ഗാനെറ്റ് ട്രൈനിംഗ് ക്യാമ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

ഓര്‍ഗാനെറ്റ് ട്രൈനിംഗ് ക്യാമ്പിന്റെ ലോഗോ പ്രകാശനം സംസ്ഥാന
 പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു 
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓര്‍ഗാനെറ്റ് ട്രൈനിംഗ് ക്യാമ്പിന്റെ ലോഗോ പ്രകാശനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറഹീം ചുഴലി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, നവാസ് പാനൂര്‍, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, റഫീഖ് അഹ്മദ് തിരൂര്‍, അയ്യൂബ് കൂളിമാട്, സലാം ദാരിമി കിണവക്കല്‍, റശീദ് ഫൈസി വെള്ളായിക്കോട്, ജി എം സലാഹുദ്ദീന്‍ ഫൈസി, ഹബീബ് ഫൈസി കോട്ടോപ്പാടം, കെ എന്‍ എസ് മൗലവി, ആരിഫ് ഫൈസി കൊടുക്, ഡോ. സുബൈര്‍ ഹുദവി, ഡോ. ജാബിര്‍ ഹുദവി, പരീത് കുഞ്ഞ് എറണാകുളം, റഷീദ് ബെളിഞ്ചം, പ്രെഫ. അബ്ദുറഹീം കൊടശ്ശേരി, പ്രെഫ. അബ്ദുല്‍ മജീദ് കൊടക്കാട്, ബഷീര്‍ ഫൈസി ദേശമംഗലം, എസ് സുഹൈബ് നിസാമി, ആര്‍ വി സലീം, മുജീബ് ഫൈസി പൂലോട് സംബന്ധിച്ചു.