തൃശൂര്‍: SKSSF ജില്ലാ കൗണ്‍സിലര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പിന്റെ ആറാം ഘട്ടം സമാപിച്ചു. തൃശൂര്‍ എം.ഐ.സി കോപ്ലക്‌സില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട ജില്ലാ കൗണ്‍സിലര്‍മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംഘടന പരിപാടികളുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയുണ്ടായി ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സാലിം ഫൈസി കൊളത്തൂര്‍, ഡോ. ജാബിര്‍ ഹുദവി, റഹീം ചുഴലി, സിദ്ദീഖ് മാസ്റ്റര്‍ ചെമ്മാട്, അയ്യൂബ് കൂളിമാട് എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു. ഓര്‍ഗാനെറ്റ് ചെയര്‍മാന്‍ ജാബിര്‍ ഹുദവി യോഗത്തിന് നന്ദി ആശംസിക്കുകയും ചെയ്തു.