"വിഷന്‍ 15" പുതുവര്‍ഷ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി
മലപ്പുറം: പുതുവര്‍ഷം നവഹര്‍ഷം പ്രമേയത്തില്‍ 1435 ഹിജ്‌റ വര്‍ഷത്തെ സ്വാഗതം ചെയ്ത് എസ്.കെ.എസ്.എസ്.എഫ് മഹല്ലുകളില്‍ നടത്തുന്ന ഹിജ്‌റ കോണ്‍ഫറന്‍സിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സുന്നിമഹലില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആദര്‍ശ സംരക്ഷണത്തിന് സര്‍വ്വവും ത്യജിക്കുവാനും നന്മയില്‍ അധിഷ്ഠിതമായ ജീവിതം ചിട്ടപ്പെടുത്തുവാനുമുള്ള സന്ദേശമാണ് ഹിജ്‌റയുടേതെന്ന് അദ്ദേഹം പറഞ്ഞു.
സംഘടനയുടെ സമഗ്ര വിദ്യാഭ്യാസ സാമൂഹിക സേവന പദ്ധതിയായ വിഷന്‍ 15ന്റെ പുതുവര്‍ഷ പരിപാടികള്‍ക്ക് സംഗമം അന്തിമ രൂപം നല്‍കി. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ബി.എസ്.കെ. തങ്ങള്‍, പി.എം. റഫീഖ് അഹമ്മദ്, വി.കെ. ഹാറൂണ്‍ റഷീദ്, പ്രൊഫസര്‍ റഹീം കൊടശ്ശേരി, ഹിഫ്‌ളുറഹ്മാന്‍ തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, ശഹീര്‍ അന്‍വരി എന്നിവര്‍ പ്രസംഗിച്ചു.