ചെര്‍ക്കള മേഖലാ ത്വലബ ലീഡേഴ്‌സ് മീറ്റ് എംഐസിയില്‍

ഉദുമ: എസ് കെ എസ് എസ് എഫ് ദര്‍സ് - അറബിക് കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ത്വലബ വിംഗിന്റെ ചെര്‍ക്കള മേഖലാ ലീഡേഴ്‌സ് മീറ്റ് നവംബര്‍ 8 വെള്ളിയാഴ്ച ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത ദക്ഷിണ കന്നട മുശാവറ അംഗം അബ്ദുല്ല അര്‍ശദി കെ സി റോഡ്, നൗഫല്‍ ഹുദവി കൊടുവള്ളി,മോയിന്‍ ഹുദവി മലയമ്മ,സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി,സിറാജ് ഹുദവി പല്ലാര്‍,സ്വാദിഖ് ഹുദവി,ഫഹദ് ഇര്‍ശാദി ഹുദവി,മന്‍സൂര് ഇര്‍ശാദി ഹുദവി കളനാട്,അസ്മതുള്ളാ ഇര്‍ശാദി ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും