ബദിയടുക്ക: സുഹൃദ്ദങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനവും റാലിയും ഇന്ന് വൈകുന്നേരം ബദിയടുക്ക ടൗണില്‍ വെച്ച് നടക്കും. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി സമ്മേളന പ്രചരണ സമിതിയുടെ സന്ദേശയാത്ര പൈക്ക മഖാം സിയാറത്തോടുകൂടി ആരംഭിച്ചു. പരിപാടി ജില്ലാ ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം ജാഥാ നായകന്‍ സുബൈര്‍ ദാരിമി പൈക്കക്ക് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഹമീദ് ഹാജി ചര്‍ളടുക്ക , ആദം ദാരമി നാരംപാടി, മൂസ മൗലവി ഉബ്രംഗള,സിദ്ധിഖ് ബെളിഞ്ചം , ഹനീഫ് കുംബഡാജെ,ശരീഫ് ഹനീഫി ചെര്‍ളട്ക്ക,കെ.എസ്.റസാഖ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.