എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല സമ്മേളനം സമാപിച്ചു

കാസറകോട് സംയുക്ത ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി
മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു 
ബദിയടുക്ക: സുഹൃദ്ദങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല കമ്മിറ്റി ബദിയടുക്കയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലി കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് ബസ്റ്റാന്റിന് സമീപത്ത് സമാപിച്ചു.നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിക്ക് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക,ജനറല്‍ സെക്രട്ടറി സിദ്ധിഖ് ബെളിഞ്ചം,കെ.എസ്. റസാഖ് ദാരിമി, മൂസ മൗലവി ഉബ്രംഗള, ഹമീദ് അര്‍ഷദി ഉക്കിനടുക്ക, ആദം ദാരമി നാരംപാടി,റസാഖ് അര്‍ഷദി കുമ്പഡാജ,ബഷീര്‍ മൗലവി,ഹനീഫ് കുമ്പഡാജ,ഖലീല്‍ ബെളിഞ്ചം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പരിപാടിക്ക് തുടക്കം കുറിച്ച് കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി ഗ്രൗണ്ടില്‍ സ്വാഗതം സംഘം ചെയര്‍മാന്‍ ഹമീദ് ഹാജി ചര്‍ളടുക്ക പതാക ഉയര്‍ത്തി.ബദിയടുക്ക ടൗണില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മേഖല പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്കയുടെ അദ്ധ്യക്ഷതയില്‍ കാസറകോട് സംയുക്ത ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ദക്ഷിണ കന്നട ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ സമസ്ത ആശയ വിശദീകരണവും എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുട്ടി നിസാമി വയനാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് താജ്ജുദ്ദീന്‍ ദാരിമി പടന്ന, ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇ. പി. ഹംസത്തുസഅദി, ഫസ്‌ലുറഹ്മാന്‍ ദാരിമി, മുനീര്‍ ഫൈസി ഇഡിയടുക്ക,അന്‍വര്‍ ഓസോണ്‍, , ആദം ദാരിമി നാരമ്പാടി,മൂസ മൗലവി ഉമ്പ്രങ്കള,കെ.എസ്.റസാഖ് ദാരിമി,സിദ്ദീഖ് ബെളിഞ്ചം,ആലിക്കുഞ്ഞി ദാരിമി,കുഞ്ഞാമു പൈക്ക,ഹമീദ് ഹാജി ചെര്‍ളട്ക്കതുടങ്ങിയവര്‍ സംബന്ധിച്ചു.