അക്സാ ത്രശൂര്‍ ജില്ലാ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി സമസ്ത സംഗമം സംഘടിപ്പി ച്ചു

സമസ്ത ലോകത്തിന് മാത്രകയായ പണ്ഡിതസഭ : കോഴിക്കോട് വലിയ ഖാസി
ദേശമംഗലം : മുസ്ലിം സമൂഹത്തെ മതബോധത്തില്‍ ഊട്ടിയുറപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും , സമസ്ത ഇന്ത്യക്കും കേരളത്തിനും നല്‍കി സംഭാവനകള്‍ നിസ്തൂലമാണെന്നും ലോകത്തിനാകെ മാത്രകയായി പ്രവര്‍ത്തിക്കുന്ന പണ്ഡിത സഭയാണ് സമസ്തയെന്നും കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് തങ്ങള്‍ പറഞ്ഞു. പണ്ഡിത സമൂഹത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ചിലര്‍ സമൂഹത്തോടും, സമുദായത്തോടും വലിയ വിശ്വാസ വഞ്ചനയാണ് കാണിക്കുന്നതെന്നും, ഇസ്ലാമിക ശരീഅത്ത് നവീകരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും, വിവാഹ പ്രായ വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അക്സാ ത്രശൂര്‍ ജില്ലാ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമസ്ത സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
അക്സാ ത്രശൂര്‍ ജില്ലാ സെക്രെട്ടറി എം പി കുഞി കോയ ത്തങ്ങള്‍ അദ്യക്ഷത വഹിച്ചു.എസ്.കെ.എസ്.എസ്.എഫ് ത്രശൂര്‍ ജില്ലാ പ്രസിഡന്റ് അന്വര്‍ മുഹ്യുദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഏരിയാ സംഗമത്തിനോടനുഭന്ധിച്ച് ബഹുജന റാലിയും നടന്നു