പാരമ്പര്യ വിരോധികളെ പ്രോത്സാഹിപ്പിക്കരുത്: സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
മമ്പുറം മഖാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു |
തിരൂരങ്ങാടി: പൂര്‍വ്വികരുടെ പാതയില്‍ ജീവിതം നയിച്ചത് കൊണ്ടാണ് മുസ്ലിം സമൂഹം ഇത്രയധികം പൂരോഗതിയിലെത്തിയതെന്നും അതിനെ തകര്‍ക്കുന്ന രീതിയില്‍ ചില പാരമ്പര്യ വിരോധികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
മുസ്ലിം സമൂഹത്തിന്റെ സര്‍വ്വവിധ നന്മകള്ക്കും വഴിയൊരുക്കിയത് പാരമ്പര്യത്തിലധിഷ്ഠിതമായ ജീവിതമായിരുന്നു. അവയെ നിരസിച്ച് പുതിയ ചിന്തകളിലേക്കും ആശയങ്ങളിലേക്കും ചേക്കേറിയതാണ് നമ്മുടെ പരാജയ കാരണമെന്നും തങ്ങള്‍ കുട്ടിച്ചേര്‍ത്തു. മുസ്സ്ഥഫാ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. എം.കെ അലി മൗലവി ഇരിങ്ങല്ലൂര്‍, വി ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ സംസാരിച്ചു.നാളെ നടക്കുന്ന പ്രഭാഷണ വേദി സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉമര്‍ ഹുദവി പൂളപ്പാടം പ്രഭാഷണം നടത്തും. നേര്‍ച്ച 12ന് സമാപിക്കും.
കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ലൈവായി പ്രക്ഷേപണം ചെയ്ത
മമ്പുറം മഖാം ഉറൂസ് - മത പ്രഭാഷണ പരമ്പരയിൽ നിന്ന്..
(കൂടുതൽ റെക്കോര്‍ഡുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
മമ്പുറം മഖാം ഉറൂസ് - മത പ്രഭാഷണ പരമ്പരയിൽ നിന്ന്..
(കൂടുതൽ റെക്കോര്‍ഡുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)