വ്യാജകേശം 'കത്താതിരിക്കാന്‍' വിഘടിത ക്ലാസ്സ്‌ റൂമിന്റെ മലക്കം മറിച്ചില്‍; കാന്തപുരത്തിന്റെയും പൊന്മളയുടെയും വാക്കുകള്‍ ജംഅ²്‌ ചെയ്‌ത്‌പയ്യോളി മൌലവി രംഗത്ത്‌..

പയ്യോളിയുടെ ജംഇനെതിരെ ചില SGV അഡ്‌മിന്‍സിനൊപ്പം മലബാര്‍ ക്ലാസ്സ്‌ റൂമിലും അമര്‍ഷം

കാന്തപുരത്തിന്റെ മുടിയുമായി ബന്ധപ്പെട്ടുള്ള പൊന്മളയുടെ ഈ (ക്ലിപ്പിലെ) പച്ചമലയാള വാക്കുകളാണ്‌, (മിഅ²്‌റാജിനെ കുറിച്ചുള്ള ഫാത്വിമ(റ), അലി(റ) എന്നിവരുടെ വാക്കുകളോടുപമിച്ച്‌) വിഘടിത ക്ലാസ്സ്‌ റൂം മുഫ്‌തി പയ്യോളി മൌലവി ജംഅ²്‌  ചെയ്യാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്‌. (നഊദുബില്ലാഹ്‌). 
ഏതായാലും പയ്യോളി മൌലവിയുടെ ഈ 'ജംഇ'നെതിരെ വിഘടിതരുടെ ഇരു ക്ലാസ്സ്‌ റൂമിലും ഇതിനകം അമര്‍ഷമുയര്‍ന്നിട്ടുണ്ട്‌. പയ്യോളി മൌലവിയെ പ്രതിനിധീകരിക്കുന്ന എസ് .ജി.വി.യിലെ ചില അഡ്‌മിനുമാര്‍ തമ്മിലും മലബാര്‍ ക്ലാസ്സ്‌ റൂമുകര്  ഒറ്റക്കെട്ടായും ഇതിനെതിരെ പരസ്യവിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്‌.
ഇതിനിടെ, തല്‍വിഷയത്തില്‍ ഓണ്‍ലൈന്‍ സംവാദത്തിന്‌ വെല്ലുവിളിച്ച്‌ വ്യവസ്ഥ ചര്‍ച്ചക്കിടെ സമസ്‌തയുടെ പ്രവര്‍ത്തകര്‍ക്ക്‌ മൈക്ക്‌ നിഷേധിച്ച്‌ പിന്മാറിയ പയ്യോളിക്കും സംഘത്തിനു മെതിരെ ആധികാരികമായി പ്രമാണങ്ങളുദ്ധരിച്ച്‌ കഴിഞ്ഞ ദിവസം മുതല്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലാരംഭിച്ച യുവ പണ്‌ഢിതരുടെ വിശദീകരണങ്ങളും സംശയ നിവാരണവും ഇന്നും തുടരും. ബൈലക്‌സ്‌ മെസ്സഞ്ചറിലൂടെയും ഇന്റര്‍നെറ്റ്‌ റേഡിയോവിലൂടെയും ശ്രവിക്കാവുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പ്രോഗ്രാമുകള്‍  ഓണ്‍ലൈനില്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക
SGV അഡ്മിന്‍ പയ്യോളി മൗലവി ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് സംവാദത്തിനു വ്യവസ്ഥ തയ്യാറാക്കാന്‍, SGV റൂമില്‍ എത്തിയ അബ്ദുസ്സലാം ബാഖവി ഉസ്താദിന്റെ മുന്‍പില്‍ അടിപതറുന്ന SGV മുഫ്തി പയ്യോളിയും മധ്യസ്ഥനും..(റെക്കോർഡിന്റെ പൂർണ രൂപം കേൽക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )