
ഉച്ചക്ക് 2 മണിക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച നീണ്ടുനിന്ന ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഇന്ന് ദിക്ര്‍ ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അയ്യായ ഉസ്താദ് സംബന്ധിക്കും. സെയ്ദ് മുഹമ്മദ് നിസാമി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും.