മനസ്സമാധാനത്തിന് ആത്മീയബോധം അനിവാര്യം - കോഴിക്കോട് ഖാസി

വെങ്ങപ്പള്ളി: മനുഷ്യ മനസ്സിന് സമാധാനം കൈവരിക്കാന്‍ ആത്മീയബോധം അനിവാര്യമാണെന്നും എന്നാല്‍ ആത്മീയത ചൂഷണോപാധിയാക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി പ്രസ്താവിച്ചു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമിയില്‍ നടന്നു വരുന്ന മാസാന്ത ദിക്‌റിന്റെ പത്താം വാര്‍ഷികത്തില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ടി സി അലി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഷീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. എസ് മുഹമ്മദ് ദാരിമി, ജഅ്ഫര്‍ ഹൈത്തമി, ശംസുദ്ദീന്‍ റഹ്മാനി, അനീസ് ഫൈസി, ഖാസിം ദാരിമി, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, പി സി മൊയ്തു ദാരിമി, ഹാമിദ് റഹ്മാനി, അബ്ദുല്ല ബാഖവി, മുഹമ്മദ്‌കോയ ഫൈസി, അബ്ദുല്‍ അസീസ് ബാഖവി, എ കെ സുലൈമാന്‍ മൗലവി, ഹസന്‍ ഹാജി, പി സി ഇബ്രാഹിം ഹാജി, പനന്തറ മുഹമ്മദ് സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.