SKSSF ത്രിക്കരിപ്പൂർ മേഖല സമ്മേളനം സമാപിച്ചു.

പടന്ന: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല സമ്മേളനം പടന്ന വി.കെ.പി മമ്മൂട്ടി ഹാജി നഗറിൽ സമാപിച്ചു.എസ്.സി കുഞ്ഞഹമ്മദ് ഹാജി പതാക ഉയർത്തി.ഖമറുദ്ധീൻ ഫൈസി മഖാം സിയാറത്തിനു നേത്ര്ത്വം നൽകി .വലിയ ജുമാ മസ്കിദിൽ നിന്നു ആരംഭിച്ച വമ്പിച്ച റാലി മൂസഹാജി മുക്കിൽ സമാപിച്ചു. സമാപന സമ്മേളനം സ്വാഗത സംഘം ചെയർമാൻ പി,സി മുസ്ഥഫ ഹാജി യുടെ അധ്യക്ഷതയിൽ ജില്ല സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു.അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡിനർഹനായ ടി.കെ.സി ഖാദർ ഹാജിക്ക് ഉപഹാരം നൽകി.നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടാത്തി.ജിന്നിൽ കുടുങ്ങിയ മുജാഹിദും മുടിയിൽ കുടുങ്ങിയ വിഘടിതരും എന്ന വിഷയത്തിൽ ജാബിർ ഹുദവി ത്രിക്കരിപ്പൂർ സംസാ‍ാരിച്ചു. സി.ടി ഖാദർ ,നാഫി അസ് അദി ,സുബൈർ ദാരിമി,കെ.സി അബൂബക്കർ ബാഖവി സംസാരിച്ചു. മേഖല സെക്രട്ടറി ഹാരിസ് ഹസനി മെട്ടമ്മൽ സ്വാഗതവും സ്വാഗത സംഘം കൺ വീനർ സഈദ് ദാരിമി പടാന്ന നന്ദിയും പ്രകാശിപ്പിച്ചു.