ഹിജ്‌റ കോണ്‍ഫറന്‍സും കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും

മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സിൽ
നടന്ന കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനത്തിൽ നിന്ന് 
 
കൊണ്ടോട്ടി: ഹിജ്‌റ 1435-ാം വര്‍ഷാരംഭത്തിന്റെ ബാഗമായി 
മുണ്ടക്കുളം ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടന്ന ഹിജ്‌റാ കോണ്‍ഫറന്‍സ് മണ്ഡലം എസ്.വൈ.എസ് സെക്രട്ടറി അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍ ഉദ്ഘാടനം ചെയ്തു.''ഇവര്‍ എന്റെ അഹ്‌ലുബയ്ത്'' എന്ന വിശയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി.
 പ്രിന്‍സിപ്പാള്‍ സഅദ്മദനി അധ്യക്ഷത വഹിച്ചു. കേന്ദ്ര ന്യൂനപക്ഷ മദ്രസാ നവീകരണ പദ്ദതിയുടെ ഭാഗമായി സ്ഥാപനത്തിന് ലഭിച്ച ലൈബ്രറി, കംബ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മദ്‌റസ മാനേജിംഗ് കമ്മിറ്റി ജില്ലാ സെക്രട്ടറി പി.എ ജബ്ബാര്‍ ഹാജി നിര്‍വ്വഹിച്ചു. മാഗസിന്‍ പ്രകാശനം കെ.പി ബാപ്പുഹാജി വിദ്യാര്‍ത്ഥി പ്രതിനിധി റഈസ് തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പി. അബ്ദുല്‍ ഗഫൂര്‍ ദാരിമി, പി അലവികുട്ടി ഹാജി, പി ഇബ്രാഹീം മുസ്ലിയാര്‍ പ്രസംഗിച്ചു. മൗലിദ് കര്‍മ്മത്തിന് മാനുതങ്ങള്‍ വെള്ളൂര്, ജഅ്ഫര്‍ സഖാഫ് തങ്ങള്‍ കുറ്റിപ്പുറം, സി.എ മുഹമ്മദ് മുസ്ലിയാര്‍ മുതുവല്ലൂര്‍ നേതൃത്വം നല്‍കി.