സമസ്ത: മലപ്പുറം ജില്ലാ ലീഗല്‍ സെല്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ചെയര്‍മാന്‍ അഡ്വ. യു.എ ലത്തീഫ് കണ്‍വീനര്‍

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ലീഗല്‍ സെല്‍ രൂപീകരിച്ചു. ദീനീ സ്ഥാപനങ്ങളും മഹല്ലു കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമ സഹായവും പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമാണ് സെല്‍ രൂപീകരണത്തിന്റെ മുഖ്യ ലക്ഷ്യം. ഭാരവാഹികളായി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (ചെയര്‍മാന്‍) കാടാമ്പുഴ മൂസ ഹാജി (വര്‍ക്കിംഗ് ചെയര്‍മാന്‍) കെ.കെ.എസ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, അഡ്വ. അബൂ സിദ്ദീഖ് പാണ്ടിക്കാട് (വൈസ് ചെയര്‍മാന്‍) അഡ്വ യു.എ ലത്തീഫ് (ജനറല്‍ സെക്രട്ടറി) ഷാഹുല്‍ ഹമീദ് മേല്‍മുറി, ടി.പി ബാവ, അഡ്വ കാരാട്ട് അബ്ദു റഹിമാന്‍, അഡ്വ പി.പി ആരിഫ്, അഡ്വ സൈനുല്‍ ആബിദ് തങ്ങള്‍, പി.എം കുട്ട്യാമു ഹാജി (കണ്‍വീനര്‍മാര്‍) അഡ്വ അയ്യൂബ് അരീക്കത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കെ.കെ.എസ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ജില്ലാ എസ്.വൈ.എസ് ജന.സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ മൊയ്തീന്‍ പരി, കെ.എന്‍.എസ് ആറ്റക്കോയ തങ്ങള്‍, ഒ.പി കുഞ്ഞാപ്പു ഹാജി, കാളാവ് സെതലവി മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ചാപ്പനങ്ങാടി, പി.വി മുഹമ്മദ് മൗലവി, കെ സൈദുട്ടി ഹാജി, ഒ.കെ.എം മൗലവി ആനമങ്ങാട്, കെ ഉസ്മാന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതവും യു.എ ലത്തീഫ് നന്ദിയും പറഞ്ഞു.