മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏറനാട് മണ്ഡലം പണ്ഡിത സംമം 17 ന് (ഞായര്‍) വൈകു. 4 മണിക്ക് കാവനൂര്‍ ബി.യു മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കും. പണ്ഡിത ധര്‍മ്മവും കര്‍മ്മ പദ്ധതികളും ചര്‍ച്ച ചെയ്യുന്ന സംഗമം ജില്ലാ ജന: സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ മുഴുവന്‍ പണ്ഡിതരും സംഗമത്തിലെത്തുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ അറിയിച്ചു.