SKSSF ഓപ്പണ്‍ ഫോറം; വാര്‍ത്ത അടിസ്ഥാന രഹിതം : സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

അബ്ബാസലി ശിഹാബ് തങ്ങള്‍
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം മലപ്പുറത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് പെട്ടൊന്നുണ്ടായ വെക്തിപരമായ അസൗകര്യങ്ങള്‍ കൊണ്ടാണെന്നും മറ്റാരുടേയും നിര്‍ദേശപ്രകാരം പരിപാടിയില്‍ നിന്നും വിട്ട് നിന്നിട്ടില്ലെന്നും അത്തരം പത്രവാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.
തന്റെ അറിവും സമ്മതത്തോടും കൂടി തന്നെയാണ് പ്രസ്തുത പരിപാടി നടത്തിയത്. 
18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് അത്യപൂര്‍വം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ കുറ്റക്രത്യമാക്കുന്ന വിധത്തില്‍ നിയമം വന്നപ്പോള്‍ അതിനെ മറികടക്കാന്‍ മുസ്ലിം വെക്തി നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള നിയമ പരമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനെ വിവാദമാക്കി സമൂഹത്തില്‍ തെറ്റിദ്ധാരണ സ്രഷ്ടി ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.