കേഴിക്കോട്
: സുകൃതങ്ങളുടെ
സമുദ്ധരണത്തിന് എന്ന പ്രമേയത്തില്‍
SKSSF എന്‍.ഐ.ടി
മേഖലാ സമ്മേളനം നവംബര്‍ 11ന്
ശനി മാവൂര്‍ ഉമ്മര്‍ കോയ
മുസ്‌ലിയാര്‍ നഗരിയില്‍
നടക്കും. യൂണിഫോം
ധാരികളായ 313 പേര്‍
അണിനിരക്കുന്ന പ്രകടനം 5:30
ന് പാറമ്മലില്‍
നിന്നും ആരംഭിക്കും. വാവാട്
കുഞ്ഞിക്കോയ മുസ്ലിയാര്‍ ,
പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ , അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ , നാസര്‍
ഫൈസി കൂടത്തായി, അബൂബക്കര്‍
ഫൈസി മലയമ്മ, ഇസ്മാഈല്‍
സഖാഫി തോട്ടുമുക്കം സംബന്ധിക്കും.
കുഞ്ഞാലന്‍
കുട്ടി ഫൈസി എല്‍.സി.ഡി
ക്ലിപ്പ് സഹിതം പ്രഭാഷണം
നടത്തും. സമ്മേളന
സന്ദേശ പ്രചരണയാത്ര നവംബര്‍
6, 7 തിയ്യതികളില്‍
നടക്കും.
- Abdul BASITH.CP