കോഴിക്കോട് : മകനെ ബലി നല്‍കാനൊരുങ്ങിയ പ്രവാചകന്‍ ഇബ്രാഹിം നബി(അ)യുടെ ത്യാഗസ്മരണയില്‍ വിശ്വാസികള്‍ക്ക് ഇന്ന് (ബുധനാഴ്ച) ബലിപെരുന്നാള്‍.
ത്യാഗവും സമര്‍പ്പണവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. ഒരു ആഘോഷം എന്നതിലുപരി ദൈവമാര്‍ഗത്തില്‍ സ്വജീവിതം സമര്‍പ്പിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്.
ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ പ്രതീകമായി വിശ്വാസികള്‍ മൃഗങ്ങളെ ബലി നല്‍കും. ഇത് പെരുന്നാളിലെ ഏറ്റവും വലിയ പുണ്യകര്‍മാണ്. പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളില്‍ ഒത്തുചേര്‍ന്ന് സ്‌നേഹബന്ധം പുതുക്കിയും വിരുന്നൊരുക്കിയുമാണ് ഈ പുണ്യദിനം ആഘോഷിക്കുന്നത്. അല്ലാഹു അക്ബര്‍ എന്ന പ്രകീര്‍ത്തനങ്ങളാല്‍ പള്ളികളും വീടുകളും മുഖരിതമാവും. പെരുന്നാള്‍ ദിനത്തിലെ പ്രത്യേക പ്രാര്‍ഥനയ്ക്കായി ഈദ് മുസല്ലകളും പള്ളികളും..
ഒരുങ്ങിക്കഴിഞ്ഞു.
ഒരുങ്ങിക്കഴിഞ്ഞു.