സമുദായത്തെ 'കുരുതി കൊടുക്കാന്‍' കാന്തപുരത്തിന്റെ ഗൂഢാലോചന? BJP ക്കു പുറമെ നരേന്ദ്ര മോഡിയും പുതിയ കൂട്ട്

കാന്തപുരത്തിന്റെ വിവാദ അഭിമുഖം
സംബന്ധിച്ച് ഫൈസ്ബുക്കിൽ പ്രചരിക്കുന്ന
പോസ്റ്റുകളിൽ ഒന്ന്  
വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പല സന്ദർഭങ്ങളിലും കാന്തപുരത്തെ 'ജൂത ചാരനെന്നും' 'സമുദായ ശത്രു'വെന്നും വിശേഷിപ്പിച്ച പ്രമുഖരുടെ ദീര്‍ഘ ദൃഷ്‌ടി ശരിവെക്കുന്ന വിധം വീണ്ടും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ ചില ചാനലുകള്‍ പ്രക്ഷേപണം ചെയ്‌തിരിക്കുന്നു. 
മാസങ്ങള്‍ക്ക്‌ മുമ്പ്‌ കാന്തപുരത്തിന്‌ വന്‍തുക നരേന്ദ്രമോഡി നല്‍കിയെന്ന ചില വെളിപ്പെടുത്തല്‍ ചിലർ പുറത്തു കൊണ്ടു വന്നപ്പോൾ അത് കളവാണെന്ന് പറഞ്ഞ് ആശ്വസിച്ചവരും, വിശ്വസിച്ചവർക്ക് തന്നെ അത് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കുനമ്പോഴാണ്‌,  നരേന്ദ്ര മോഡിയെ വെള്ള പൂശി ഒരു പ്രസിദ്ധീകരണ ത്തിലെ കാന്തപുരത്തിന്റെ അഭിമുഖവും അതു സംബന്ധിച്ച ഒരു ചാനല്‍ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്‌. (പ്രസ്‌തുത ചാനല്‍ വാര്‍ത്ത താഴെ.) 
ബി.ജെ.പിയുമായുള്ള കാന്തപുരത്തിന്റെയും ചില സഖാഫിമാരുടെയും  'വഴി വിട്ടബന്ധം' ലക്ഷദ്വീപ്‌ മുതല്‍ കര്‍ണ്ണാടക വരെയുള്ള പല രാഷ്‌ട്രീയ സംഭവങ്ങളിലും ഇലക്ഷനുകളിലും നേരത്തെ വ്യക്തമായതാനെങ്കിലും 
ഇന്ത്യയുടെ മതേതര-ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും വെറുക്കുന്ന, ഏറ്റവും വലിയ സാമ്രാജത്വ ശക്തികളായ അമേരിക്ക പോലും വിസ നിഷേധിച്ച സാക്ഷാൽ മോഡിയെ 'സുഖിപ്പിച്ചുള്ള' കാന്തപുരത്തിന്റെ  ഈ പുതിയ നീക്കം രാജ്യത്തെ വിശ്വസികളെല്ലാവരും  ഏറെ ആശങ്കയോടെ കരുതിയിരിക്കേണ്ടതുണ്ട്