തിരൂര്‍: നൂറ് കോടിയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ കുറ്റിപ്പുറം സ്വദേശി അബ്ദുന്നൂറുമായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ബന്ധം അന്വേഷിക്കണമെന്ന് എസ്.വൈ.എസ് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തിരൂര്‍ കോടതിയില്‍ കീഴടങ്ങിയ അബ്ദുന്നൂര്‍ കാന്തപുരം വിഭാഗത്തിന്റെ അഖിലേന്ത്യ ഓര്‍ഗനൈസറായി നിരവധി കാലം സേവമനുഷ്ടിക്കുകയും 2008-ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാന്തപുരമായി ബന്ധപ്പെട്ടിരുന്നുവെന്നും വീഡിയോ ദൃശ്യങ്ങള്‍ സഹിതം സുന്നി മഹലില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുന്നൂര്‍ നാട്ടില്‍ തിരിച്ചെത്തിയ ഉടനെ ഇദ്ദേഹത്തിനെതിരെയുള്ള ആക്ഷന്‍ കണ്‍സില്‍ ചെയര്‍മാന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെ ഫോണില്‍ ബന്ധപ്പട്ട് ഇദ്ദേഹം കാരന്തൂര്‍ മര്‍കസില്‍
തങ്ങുന്നുവെന്ന് വിവരമറിയിച്ചിരുന്നു. പക്ഷെ ശക്തമായ ഇടപെലുകള്‍ കാരണം ഇദ്ദേഹത്തെ മര്‍കസില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാതിരിക്കുകയും വ്യക്തമായ ഗൂഡാലോചന നടത്തി കോടതിയില്‍ ഹാജറാവുകയുമാണ് ചെയ്തതെന്നും നേതാക്കള്‍ പ്രസ്താവിച്ചു.
2008-ല്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന അബ്ദുന്നൂറിനെ ദിവസങ്ങളോളം മര്‍കസില്‍ താമസിപ്പിച്ച കാന്തപുരത്തത്തിന്റെ ഈ വന്‍ നിക്ഷേപ തട്ടിപ്പിലെ പങ്ക് ഭരണകൂടവും പോലീസും
അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പട്ടു. വാര്‍ത്ത സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ ഹാജി.കെ മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹ്മദ് തിരൂര്‍ സംബന്ധിച്ചു.